
കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നാളെ വൈകിട്ട് 4 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മാധവശേരി പാലത്തിനു സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ജയ സജിമോൻ, എ.എം.ബിന്നു, സി.ടി.രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ എന്നിവർ പ്രസംഗിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |