SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

മൊബൈൽ നമ്പർ ചേർക്കാം

mvd

പാലാ : വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് പാലാ സബ് ആർ.ടി.ഓഫീസിൽ പ്രത്യേക കൗണ്ടർ തുടങ്ങി. ആധാറുമായി ബന്ധിപ്പിച്ച നമ്പറായിരിക്കണം ചേർക്കേണ്ടത്. അപേക്ഷകന് സ്വന്തമായും അക്ഷയകേന്ദ്രങ്ങൾ, ഇ-സേവാകേന്ദ്രങ്ങൾ എന്നിവ വഴിയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. ഇതിന് സാധിക്കാത്തവർ ഇ-ആധാർ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ, ഇസേവാകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച ശേഷം ആർ.ടി ഓഫീസിലെ പ്രത്യേക കൗണ്ടറിൽ എത്തി മൊബൈൽ നമ്പർ ചേർക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL