
വൈക്കം: അഖിലേന്ത്യ കിസാൻ സഭ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, സി.പി ഐ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. പി.കെ. ചിത്രഭാനുവിന്റെ ചരമ വാർഷിക അനുസ്മരണം അഖിലേന്ത്യ കിസാൻ സഭ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, ഡി. രഞ്ചിത് കുമാർ, പി.ആർ. രജനി, അഡ്വ. എം.എസ്. കലേഷ്, കെ.സി. ഗോപാലകൃഷ്ണൻ നായർ, പി. സോമൻപിളള, പി.ജി. ബേബി, കെ.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |