SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

കൂലി ചെലവ് വിതരണം

fund

ചങ്ങനാശേരി : ജനകീയാസൂത്രണ പദ്ധതി പ്രകാരം ചങ്ങനാശേരി നഗരസഭാ പരിധിയിലെ പാടശേഖരങ്ങളിലെ നെൽകർഷകർക്ക് കൂലി ചെലവ് തുകയുടെ വിതരണ ഉദ്ഘാടനം ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ നിർവഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രദേശത്തെ അഞ്ച് പാടശേഖരങ്ങളിലായി 40 ഹെക്ടർ നെൽകൃഷിക്ക് ധനസഹായം ലഭിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മധുരാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, മുൻ വൈസ് ചെയർമാൻ ബെന്നി ജോസഫ്, കൃഷി ഓഫീസർ പി.ബിജു, പാടശേഖരഭാരവാഹികളായ പ്രിയേഷ് ബാബു, മത്തായി ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL