
ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടന്നു. മണികണ്ഠ വയൽ സാംസ്‌കാരിക നിലയത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.എസ് സാനില, അനിത ഓമനക്കുട്ടൻ, മറിയാമ്മ മാത്യു, വർഗീസ് ആന്റണി, ബൈജു വിജയൻ, ഉഷ രവീന്ദ്രൻ, ദീപ ഉണ്ണികൃഷ്ണൻ, കെ.എൻ സുവർണ്ണകുമാരി, പ്രസാദ് കുമരംപറമ്പിൽ എന്നിവർ പങ്കെടുത്തു. എ.സി.ഡി.എസ് സൂപ്പർവൈസർ റോസ്‌ലിൻ ജയിസൺ, അംഗൻവാടി അദ്ധ്യാപകർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |