SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

പ്രതിഷേധ കൂട്ടായ്മ

nelkarshaka

ചങ്ങനാശേരി: കേരള ബഡ്ജറ്റ് കർഷകവിരുദ്ധമാണെന്നും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി ആവശ്യപ്പെട്ടു. നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബഡ്ജറ്റ് രേഖ കത്തിക്കലും പ്രതിഷേധകൂട്ടായ്മയും വെട്ടിത്തുരുത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് പറമ്പിശേരി അദ്ധ്യക്ഷത വഹിച്ചു. ശർമാജി വാലടി മുഖ്യപ്രസംഗം നടത്തി. അനിയൻകുഞ്ഞ്, ബൈജു സെബാസ്റ്റ്യൻ, കെ.എ സെബാസ്റ്റ്യൻ, വി.ഡി തോമസ്, എ.പി കുഞ്ഞച്ചൻ, ജോജൻ കാവാലിക്കര, കെ.ജെ രാജപ്പൻ, ആലീസ് ജോസഫ്, ശാന്തമ്മ വർഗീസ്, സി.കെ മോഹനൻ, വി.എം ജോസകുട്ടി, മോനിച്ചൻ കാവാലിക്കര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL