SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ഭാവി മാലാഖമാരോ, മനുഷ്യ മൃഗങ്ങളോ ?​

rag

കോട്ടയം : ഭാവി മാലാഖമാരാകേണ്ട 5 പേർ റാഗിംഗ് എന്ന പേരിൽ കാട്ടിക്കൂട്ടിയ കൊടുംക്രൂരതയുടെ നടുക്കത്തിലാണ് ജില്ല. കോട്ടയം ഗവ.നഴ്സിംഗ് കോളേജ് മെൻസ് ഹോസ്റ്റലിനെ ഇടിമുറികളാക്കി മാറ്റിയ സംഘത്തിന്റേത് സമാനതകളില്ലാത്ത മർദ്ദനമുറകളായിരുന്നു. നിരവധി സ്വപ്നങ്ങളുമായി എത്തിയ ഒന്നാംവർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ ഉടുതുണിയുരിഞ്ഞ് ശരീരമാസകലം കോമ്പസടക്കമുപയോഗിച്ച് മുറിവേൽപ്പിക്കുമ്പോഴും ഇവർ ചിരിച്ചട്ടഹസിക്കുകയായിരുന്നു. മദ്യപിക്കാനുള്ള പണത്തിനായി എന്തും ചെയ്യും മടിക്കാത്ത ക്രൂരന്മാരായിരുന്നു സംഘം. കത്തി കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തൽ വരെ കാര്യങ്ങളെത്തി. എന്നിട്ടും കോളേജ് അധികൃതർ ഇതെല്ലാം അറിയുന്നത് ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് പറയുമ്പോഴാണ്. സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹികളായിരുന്നു പ്രതികളെന്നതാണ് വിചിത്രം. എന്ത് ചെയ്താലും ആരും പരാതിപ്പെടില്ലെന്നും പാർട്ടിയുടെ സംരക്ഷണം കിട്ടുമെന്നും ഇവർ അഹങ്കരിച്ചു. സംഭവം പുറത്തായതോടെ എസ്.എഫ്.ഐ അടക്കം പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ നടപടിയെടുത്തിരുന്നെങ്കിൽ

സീനിയർ വിദ്യാർത്ഥികൾക്കെതിരെ നേരത്തേ ലൈംഗിക പീഡന പരാതികൾ ഉയർന്നപ്പോൾ പാർട്ടി നേതാക്കൾ ഇടപെട്ട് കേസൊതുക്കി തീർത്തുവെന്ന വിവരവും ഒരു അദ്ധ്യാപകൻ വെളിപ്പെടുത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കുന്നതിന് അധികൃതർ കൂട്ടു നിന്നുവെന്ന സംശയവും ബലപ്പെട്ടു. റാഗിംഗെന്ന പേരിൽ നവംബർ മുതൽ പീഡനം നടന്നുവെന്നാണ് വിദ്യാർത്ഥിയുടെ പരാതി. നാലുമാസമായിട്ടും കോളേജ് അധികൃതർ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവുന്നില്ല. ഹോസ്റ്റൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ രാത്രി ഉണ്ടാകാറില്ലെന്ന വിവരവും പുറത്തുവന്നതോടെ ക്രിമിനൽ വിദ്യാർത്ഥികൾക്ക് എന്തു ഗുണ്ടായിസവും കാണിക്കാമെന്ന സ്ഥിതിയായി. ഗാന്ധിനഗറിലെ ബാറുകളിൽ സ്ഥിരം സന്ദർശകരായിരുന്നും പ്രതികൾ.

ഗൂഗിൾ പേ വഴി പണം വാങ്ങി

മദ്യപിക്കാൻ പണം ചോദിച്ചിരുന്നുവെന്നതിന്റെ തെളിവായി ജൂനിയേഴ്സിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ രേഖകളും പൊലീസിന് കിട്ടി. തന്റെ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞയാഴ്ചയും 2000 രൂപ എടുത്തിരുന്നുവെന്നാണ് ഇരയായ വിദ്യാർത്ഥിയുടെ പിതാവ് വെളിപ്പെടുത്തിയത്. ഇവർ കോളേജിലെ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നവരുമാണെന്നതാണ് ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL