കോട്ടയം : ''ജർമ്മനിയിൽ പോയി പഠിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു. ഇതിനായി ജർമ്മൻ ഭാഷ പഠിച്ചു, മറ്റു പരീക്ഷകൾ പാസായി, പാസ്‌പോർട്ട് എടുത്തു. എന്നാൽ യാത്രയ്ക്ക് ഒരു വർഷത്തോളം കാലത്താമസം വരുമെന്ന് അറിയിപ്പു കിട്ടി. വീട്ടിലിരുന്നു സമയം കളയേണ്ടെന്നു കരുതി അവൻ തന്നെയാണ് കേരളത്തിൽ പഠിക്കാമെന്ന് പറഞ്ഞതും അപേക്ഷിച്ചതും. മെറിറ്റിലാണ് അഡ്മിഷൻ കിട്ടിയത്. സീനിയേഴ്‌സിന് മദ്യപിക്കാനായി ആഴ്ചപ്പടിക്കുള്ള തുക എന്റെ അക്കൗണ്ടിൽ നിന്നാണ് എടുത്തു കൊടുത്തിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത് '' പീഡനത്തിനിരയായ ഇടുക്കി സ്വദേശിയുടെ പിതാവ് പറഞ്ഞു. മാസങ്ങളായി ക്രൂരപീഡനത്തിന് ഇരയായിട്ടും സീനിയേഴ്‌സിനെ ഭയന്ന് മറച്ചുവയ്ക്കുകയായിരുന്നു. പഠനം പൂർത്തിയാക്കി വിദേശത്തേയ്ക്ക് പോകാനിരിക്കുകയായിരുന്നു പലരും. സർക്കാർ മെഡിക്കൽ കോളേജിൽ സ്വകാര്യ കോളേജുകളിലേതിനെക്കാൾ സുരക്ഷയുണ്ടാകുമെന്നാണ് കരുതിയത്. പഠിച്ചില്ലെങ്കിൽ ജീവിതം പോകില്ലേ. തുടർന്നും കോളേജിൽ സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം അധികൃതർ ഒരുക്കി നൽകണം. വേദനയോടെ ആ പിതാവ് കേരളകൗമുദിയോട് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |