SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

ഹേമലത പ്രേംസാഗർ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

hemaltah-premsgar

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ ഹേമലത പ്രേം സാഗറിനെ തിരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനംഗമാണ്. യു.ഡി.എഫിലെ റോസമ്മ സോണിയായിരുന്നു എതിർസ്ഥാനാർഥി. 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 14 വോട്ടുകൾ നേടിയാണ് ഹേമലത വിജയിച്ചത്. എതിർസ്ഥാനാർഥി 7 വോട്ടുകൾ നേടി. ഒരു അംഗം വിട്ടുനിന്നു. വെള്ളാവൂർ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ 2010 വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വർഷം വൈസ് പ്രസിഡന്റുമായിരുന്നു. വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്. സി.പി.ഐ കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവംഗം, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി, ദേശീയ കൗൺസിലംഗം എന്നി നിലകളിലും പ്രവർത്തിക്കുന്നു. ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഭർത്താവ്: പ്രേംസാഗർ. മക്കൾ: സ്വാതി സാഗർ, സൂര്യ സാഗർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL