SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

പേവിഷ വിമുക്ത കോട്ടയം: ജില്ലാതല ഉദ്ഘാടനം ഇന്ന്

കോട്ടയം: ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദര സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ - മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് 'റാബിസ് ഫ്രീ കേരള പദ്ധതി' ജില്ലയിലും ആരംഭിക്കുന്നു. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക പ്രകാശനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ് പേവിഷബാധ വിമുക്ത കോട്ടയം ധാരണാപത്രം കൈമാറും. തുടർന്ന് കോട്ടയം എബിസി സെന്ററും മിൽമ ഡയറിയും മന്ത്രിമാർ സന്ദർശിക്കും.

ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ

എന്നിവർ പങ്കെടുക്കും.

പേവിഷബാധയേറ്റുള്ള മരണം കുറയ്ക്കുക ലക്ഷ്യം

സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യ മരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേവിഷബാധ പ്രതിരോധത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ പരിപാടികളിലും പൊതു അവബോധ പ്രചരണങ്ങളിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL