
കോട്ടയം : കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികൾ എസ്.എഫ്.ഐക്കാരെല്ലെന്ന മന്ത്രി വാസവന്റെ പ്രസ്താവന മലയാളികളുടെ സാമാന്യബോധത്തെ പരിഹസിക്കൽ ആണെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി. സംഭവം വിവാദമായ ശേഷം ആദ്യമായി പ്രതികരിച്ചത് പ്രതികളെ കൈകഴുകുന്നതിനായിരുന്നു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയാൻ പാഴൂർ പടിക്കൽ പോകണ്ട അവസ്ഥയില്ല. സോഷ്യൽ മീഡിയയിലെ അവരുടെ ഇതുവരെയുള്ള പ്രൊഫൈലുകളും ഇടപെടലുകളും മാത്രം നോക്കിയാൽ മതി. എഫ്.ഐ.ആറിൽ ഗുരുതരമായ തെറ്റ് വരുത്തിയത് ആരെയോ രക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |