
ചിറക്കടവ് : മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വേലകളിയ്ക്ക് തുടക്കമായി. ഇന്ന് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റേതാണ് സന്ധ്യാവേല. എ.ആർ.കുട്ടപ്പൻ നായർ, കല്ലൂർക്കരോട്ട് ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ച ബാലന്മാരാണ് അവതരണം. ഇക്കുറി പുതിയതായി അരങ്ങേറ്റം കുറിച്ച നാൽപ്പതോളം കുട്ടികളും മുൻപ് അഭ്യസിച്ചവരും പങ്കെടുക്കും. പന്തളരാജകുമാരനായ മണികണ്ഠൻ ആയോധനം അഭ്യസിച്ചത് ചിറക്കടവിലാണെന്ന ഐതിഹ്യത്തിന്റെ പിൻബലമുണ്ട് ഈ അനുഷ്ഠാനകലയ്ക്ക്. വഞ്ഞിപ്പുഴ രാജവംശം ചിറക്കടവ് ഉൾപ്പെടെയുള്ള പ്രദേശത്തിന്റെ അധികാരികളായിരുന്നപ്പോഴുണ്ടായിരുന്ന സൈനികരിലൂടെയാണ് ആദ്യം വേലകളി അരങ്ങേറിയതെന്നും ചരിത്രമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |