
പൊൻകുന്നം: പൊൻകുന്നത്തെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെ വാർഷികവും കുടുംബസംഗമവും ബേബിച്ചൻ ഏർത്തയിൽ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രനാഥൻ നായർ, അന്നമ്മ എബ്രഹാം, ജോൺ സാലസ്, വി.ഡി.രജികുമാർ, ശ്യാംബാബു, മീനടം ഉണ്ണികൃഷ്ണൻ, ബേബി മാത്യു, ലത കളരിക്കൽ, ശോഭ ദാസ്, പി.രവീന്ദ്രൻ, സി.എസ്.മുരളീധരൻ പിള്ള, ടി.പി.രവീന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. മീനടം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജഗദംബിക അക്ഷരശ്ലോക കളരിയിലെ വിദ്യാർത്ഥികളുടെ അക്ഷരശ്ലോകസസും, കാർത്തിക വിമൽ, നിരാമയി അനിൽകുമാർ, ശ്രീത അനിൽ എന്നിവരുടെ ശാസ്ത്രീയനൃത്തവും നടന്നു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |