SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം... എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി

ezhu

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പുകൾക്ക് ഇക്കുറി ആന ഉണ്ടാകില്ല. അന്തരീക്ഷ താപനില ഉയരുന്നത് കണക്കിലെടുത്താണ് ദേവസ്വം ഭരണസമിതിയോഗം തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവ ചടങ്ങിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. ഉത്സവപ്പറമ്പുകൾ ഭക്തിയുടേയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒത്തു കൂടലിന്റെയും ഇടങ്ങളാണ്. അവിടെ അലമുറയും, നിലവിളിയും, ഭയവും ഒഴിവാക്കപ്പെടണം. ആന എഴുന്നള്ളിപ്പ് ആചാരമല്ലെന്നും, മറ്റ് മാർഗങ്ങൾ തേടാമെന്നുമാണ് പൊതുഅഭിപ്രായം ഉയർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL