
ചങ്ങനാശേരി: പായിപ്പാട് ഗവ.ഹൈസ്കൂൾ വാർഷികംജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഹന ടി.അസ്സീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് സിനു.പി.ഏലിയാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ്, ബി.എഡ് സെന്റർ പ്രിൻസിപ്പൾ അജിതാകുമാരി, പൂർവ വിദ്യാർത്ഥികളായ സി.പി ഷെറഫുദ്ദീൻ, വി.കെ സൈനുദ്ദീൻ, നാസറുദ്ദീൻ കുളത്തിങ്കൽ, ജോസഫ് തോമസ്,സജി ജോൺ, സാബുക്കുട്ടൻ ഹൈമാലയം എന്നിവർ പങ്കെടുത്തു. കെ.ബി ശ്രീകല സ്വാഗതവും, മനോജ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |