
ബ്രഹ്മമംഗലം. കെ.പി.എം.എസ് 2509ാം നമ്പർ വൈപ്പാടമ്മേൽ ശാഖയുടെ വാർഷിക സമ്മേളനം പനച്ചാംതറ സാംസ്കാരിക നിലയത്തിൽ സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കുമാരി ബേബി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.സി.ജയൻ മുഖ്യപ്രഭാഷണം നടത്തി. എസ്.പുഷ്പകുമാർ, സി.എ.കേശവൻ, ജമീലഷാജു, മിനിസിബി, കെ.കെ.സന്തോഷ്, നീതുബാലൻ, അനിമോൾഷിബു, വി.സി.തങ്കച്ചൻ, പത്മനാഭൻ അറയ്ക്കൽ, കെ.പി.മുരളി, അനൂപ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പത്മനാഭൻ (പ്രസിഡന്റ്), കെ.പി.മുരളി (വൈസ് പ്രസിഡന്റ്), നീതുമോൾബാലൻ (സെക്രട്ടറി), കെ.കെ.സന്തോഷ് (ജോ: സെക്രട്ടറി). അനൂപ് (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |