SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

ഇവർ മാലാഖമാരല്ല, പിശാചുക്കൾ...

പച്ച മാംസത്തിൽ കോമ്പസും ഡിവൈഡറും കുത്തിയിറക്കി മനുഷ്യമനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതനടത്തിയ കോട്ടയം നഴ്സിംഗ് കോളേജിലെ നരാധമന്മാരെ എന്തു ചെയ്താലും മതിയാവില്ലെന്നാണ്ചുറ്റുവട്ടത്തിന് പറയാനുള്ളത്.
' ക്രിമിനലുകളായ ഈ മനുഷ്യമൃഗങ്ങളെയും കട്ടിലിൽ കൈയ്യും കാലും കെട്ടി ബ്ലേഡ് കൊണ്ടു ശരീരം വരഞ്ഞശേഷം മുറിവുകളിൽ മുളക് പുരട്ടി നായ്ക്കരണ പൊടിയും വിതറിയശേഷം ഇരകളായ
വിിദ്യാർത്ഥികളെ കൊണ്ട് തെരണ്ടി വാലിനടിക്കണം. അവന്മാരും 'സുഖം' അറിയട്ടെ
എന്നായിരുന്നു ' ഒരു രക്ഷകർത്താവിന്റെ ആത്മരോഷം. റാഗിംഗ് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കാനും സാധിക്കില്ലെന്നതാണ് പരമാവധി ശിക്ഷ. മദ്യപിക്കാൻ ജൂനിയേഴ്സിനോട് പണം ചോദിച്ചിട്ട് കൊടുക്കാത്തതിനായിരുന്നു ഈ കൊടുംപീഡനം അരങ്ങേറിയത്. ഇര വേദനകൊണ്ട് പുളഞ്ഞു കരഞ്ഞപ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ലൗ‌ഡ് സ്പീക്കർ വച്ച് ആർത്ത് രസിച്ചു ഡിസ്ക്കോ ഡാൻസ് കളിച്ചവൻമാർക്ക് ഇത്രയും
കഠിന ശിക്ഷ മേടിച്ച് കൊടുക്കാൻ സർക്കാർ തയ്യാറാകണം. മദ്യലഹരിയിൽ ഒരു സംഘം സീനിയർവിദ്യാർത്ഥികൾ മാസങ്ങളോളം അഴിഞ്ഞാടിയിട്ടും ആരും പരാതി തന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞത് ഭരണപക്ഷ ചായ്‌വുള്ള സംഘടനയിലെ അംഗങ്ങളെ പേടിച്ചാകാം.
പ്രതികൾ ജയിലിലായിട്ടും അവർ ചെയ്ത ക്രൂരതകൾ പൊലീസിനോട് പറയാൻ
ധൈര്യമില്ലാത്ത ജൂനിയർ വിദ്യാർത്ഥികളെ ഓർത്ത് സഹതപിക്കാം. ജയിലിൽ
നിന്ന് ഇറങ്ങുമ്പോൾ ഇതിലും വലിയ ക്രൂരത കാട്ടുമെന്ന ഭയമാണത്രേ പലതും
മറച്ചുവയ്ക്കാൻകാരണമായി പറയുന്നത്. രാഷ്ട്രീയ പിൻബലവും നിയമത്തിലെ
പഴുതുകളും ഉപയോഗിച്ച് കാര്യമായ ശിക്ഷ റാഗിംഗ് നടത്തുന്നവർക്ക്
ലഭിക്കുന്നില്ല. പലരും മാന്യന്മാരായി പുറത്തുവരുമെന്നതാണ് അനുഭവം.
എഫ്.ഐ.ആറിൽ പോലും 2024ൽ നടന്ന സംഭവം 2014 ആയി മാറി. പത്ര വാർത്തയായതോടെ
പൊലീസ് തിരുത്തി. ഇതൊക്കെ കൊണ്ട് റാഗിംഗ് വീരന്മാർ നിരപരാധികളായി മാറുമോ എന്നാണ് ജനത്തിന്റെ സംശയം.
ഒപ്പം പഠിക്കുന്നവരോട് ഇത്രയും ക്രൂരത കാട്ടാൻ മൂന്നു മാസം കൂടികഴിഞ്ഞാൽ ഭൂമിയിലെ മാലാഖമാരായി ആതുരശുശ്രൂഷ നടത്തേണ്ടിയിരുന്നവർക്ക് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന ചോദ്യത്തിന് അധികാര കേന്ദ്രങ്ങളുടെ പിൻബലമുള്ളതിനാൽ എന്ത് പോക്രിത്തരം കാട്ടിയാലും തങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന കൂസലില്ലാത്ത മറുപടിയായിരിക്കും ഇവർക്ക് പറയാനുണ്ടാവുക. നടൻ ശ്രീനിവാസന്റെ 'അറബികഥ' സിനിമയിലെ ഡയലോഗ് ഓർത്തു പോകുന്നു.'സഖാവ് കരുണൻ പാർട്ടിയുടെ പിൻബലമില്ലെങ്കിൽ നിങ്ങൾ വെറും തോട്ടത്തിൽ കരുണൻ മാത്രം. ' രാഷ്ട്രീയ പിൻ ബലമില്ലെങ്കിൽ ഈ ഇവരും ഭൂമിയിലെ പിശാചുക്കൾ ആകില്ലായിരിക്കാം....



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL