
കോട്ടയം: എൽ.ഐ.സി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള വനിതാ കൺവെൻഷൻ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക നിഷ ജോസ് കെ.മാണി പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി പി.ബി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ എൽ.ഐ.സി അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടിയ അനുമറിയം ജോസിനെ സമ്മേളനത്തിൽ ആദരിച്ചു. എൽ.ഐ.സി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ പ്രസിഡന്റ് കെ.സുരേഷ്, വി.എസ് രാഖി എന്നിവർ പങ്കെടുത്തു. വനിതാ സബ് കമ്മിറ്റി കൺവീനർ ആർ.രാധിക സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |