തൃക്കൊടിത്താനം പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി തുടങ്ങി
ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ ഇനി ശുദ്ധമായപാലിന് ക്ഷാമം ഉണ്ടാവില്ല. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തൃക്കൊടുത്താനത്ത് ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചു.
ക്ഷീരഗ്രാമം പദ്ധതിക്ഷീരവികസന വകുപ്പും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തും ചേർന്ന് കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്നതിനും ശുദ്ധമായ പാൽ ഉല്പ്പാദിക്കുന്നതിനുമായാണ് ക്ഷീരഗ്രാമം പദ്ധതിക്കായി കൈകോർക്കുന്നത്.ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ തൃക്കൊടിത്താനം കോട്ടമുറി ക്ഷീരോല്പ്പാപ്പാദക സംഹകരണ സംഘത്തിൽ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു മുഖ്യപ്രഭാഷണം നടത്തി.
ആദ്യഘട്ടം പദ്ധതിയിൽ 56 പശുക്കളെ വിതരണം ചെയ്യും. ക്ഷീര കർഷകരെ സഹായിക്കാൻ വൈക്കോൽ വിതരണവും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |