
തലയോലപ്പറമ്പ് : റോട്ടറി ക്ലബ് തലയോലപ്പറമ്പിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മാത്താനം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഡെന്റൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി അസി. ഗവർണർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. ദിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അനൂപ് രവീന്ദ്രനാഥ്, അനിത സുഭാഷ്, ജോസ് വേലിക്കകം, വിജയമ്മ ബാബു, ഇന്ദുരാജ്, കണ്ണൻ കൂരാപ്പള്ളി, വിഷ്ണു സോമൻ, ഹിമ ഗിരീഷ്, നിധി വിഷ്ണു, ഡോ. ബിന്ദു വി ഭാസ്‌കർ, ഡോ.പാർവതി എസ്, ഡോ. ശ്രീജിത്ത്.എസ്, ഡോ. ജെയ്സൺ ജെ വലിയ കുളങ്ങര, ഡോ.തേജമോൻഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |