SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ആശമാർക്ക് ഐക്യദാർഢ്യം

aaasa

ചങ്ങനാശേരി: സമരരംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാച്ച് 10 ന് വൈകിട്ട് 4ന് ഹോട്ടൽ അർക്കാലിയയിൽ കൂട്ടായ്മ നടക്കും. ആരോഗ്യ പരിരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് ജീവിക്കാനാവശ്യമായ വേതനം ലഭിക്കുന്നതിനായി നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന വ്യക്തികളും സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്യും. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. റജീന അഷറഫ്, വിനു മൂലയിൽ, ബാബു കുട്ടൻചിറ, സന്തോഷ് പറമ്പിശ്ശേരി, പി.എച്ച് അഷ്‌റഫ്, എസ്.സുശീലകുമാരി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL