
കോട്ടയം: കെ ഡിസ്കും കിലയും ചേർന്നു നടപ്പാക്കുന്ന 'ഒരു തദ്ദേശസ്ഥാപനം ഒരു ആശയം' പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു ഉദ്ഘാടനം ചെയ്തു. കെ ഡിസ്ക് പ്രതിനിധികളായ എം.കെ. വാസു, ഷെറിൻ സാം ജോസ്, ഒ.എൽ.ഒ.ഐ. ജില്ലാ കോ-ഓർഡിനേറ്റർ നിമിഷ ബാബു, സി.എസ്. ആതിര എന്നിവർ നേതൃത്വം നൽകി. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില റിസോഴ്സ് പേഴ്സൺമാരായ സുനു പി. മാത്യു, പ്രഭാവതി, ജോൺ കെ. ജോസഫ്, സി. ശശി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |