
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 221ാം നമ്പർ അടിയം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കെ.ആർ.നാരായണൻ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു. ബിനീഷ് രവി അനുസ്മരണപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അനിൽകുമാർ പി.എൻ, സെക്രട്ടറി ബിജുപുത്തൻതറ, വനിതാ സംഘം നേതാക്കളായ ധന്യ പുരുഷോത്തമൻ, സലിജ അനിൽകുമാർ,സുമ ചന്ദ്രൻ, പ്രമീള പ്രസാദ്, അജിത് കാരിവള്ളിൽ, ഷാജി മണലാത്ത, കൃഷ്ണകുമാരി, വത്സ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |