
ചങ്ങനാശേരി:തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതാവേദി, അവളിടം ക്ലബ്, കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൻ.സി പ്രെനി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബീന പ്രസാദ്, ശ്രീപ്രിയ ജയപ്രകാശ്, വിനീത സദാനന്ദൻ, സരസമ്മ കൊടൂർ, പ്രസിഡന്റ് കെ.പി ശരണ്യ എന്നിവർ പങ്കെടുത്തു. നിഷാ വി.ദേവൻ സ്വാഗതവും , സുമ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |