
ചങ്ങനാശേരി : ജൻ ശിക്ഷൻ സൻസ്ഥാന്റെ വനിതാദിനാഘോഷം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെ.എസ്. എസ് ഡയറക്ടർ ഇൻ ചാർജ് മിനി ജോൺ അദ്ധ്യക്ഷത വഹിച്ചു.അസംപ്ഷൻ കോളേജ് വൈസ് പ്രിൻസിപ്പൾ പ്രൊഫ.ഡോ. റാണി മരിയ തോമസ് സന്ദേശം നൽകി. ഗായത്രി ജയരാജ് ക്ലാസ് നയിച്ചു. 2024, 2025 വർഷത്തെ പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് നിർവഹിച്ചു. സിസ്റ്റർ മെർലിൻ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ രാധിക പ്രദീപ് എന്നിവർ പങ്കെടുത്തു. അഡ്വ.പി.എ സലിം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |