
ചങ്ങനാശേരി: സർഗക്ഷേത്ര പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച മതധർമ്മ സ്ഥാപനങ്ങൾ പാലിക്കേണ്ട സാമ്പത്തിക സുതാര്യത സംബന്ധിച്ച സെമിനാർ ഇൻകം ടാക്‌സ് കമ്മിഷണർ ഷാജി പി.ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങൾ പാലിക്കേണ്ട നിയമ നിർദേശങ്ങളും ഉത്തരവാദിത്വങ്ങളും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാൽപ്പതോളം ട്രസ്റ്റുകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം, പ്രൊഫഷണൽ ഫോറം പ്രസിഡന്റ് ഡോ.ആന്റണി തോമസ്, സെക്രട്ടറി ആന്റണി ജേക്കബ്, പ്രോഗ്രാം കൺവീനർ ടോണി സി.കല്ലുകളം, ചീഫ് കോർഡിനേറ്റർ എം.ജെ അപ്രേം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |