
ചങ്ങനാശേരി: നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണ സമിതി നെൽകൂനയ്ക്ക് മുമ്പിൽ സമരം നടത്തി. രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ജോസുകുട്ടി വെള്ളേക്കളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, വൈസ് പ്രസിഡന്റുമാരായ ജി.വേലായുധൻ, സന്തോഷ് പറമ്പിശ്ശേരി, പാപ്പച്ചൻ നേര്യംപറമ്പിൽ, മാത്യൂസ് കോട്ടയം, അഭിഷേക് ബിജു, പി.ടി ജോസഫ് പാറയിൽ, കേശവൻ പൊക്കത്തിൽ, ജോസ് കരിമ്പുതറ, ടോമി ഞാറപറമ്പിൽ എന്നിവർ പങ്കെടുത്തു. 10ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കോട്ടയം പാഡി ഓഫീസിൽ സമരം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |