
കോട്ടയം: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതകളെ ആദരിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസുകളും, ജില്ലാ പൊലീസ് സെൽഫ് ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സ്വയരക്ഷാ പരിശീലനവും നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, മുനിസിപ്പൽ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |