SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ഊതിച്ച് മദ്യപരെ പിടിക്കും, രാസലഹരി കിറ്റ് വാങ്ങില്ല !

മദ്യപാനികളെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിയാൽ പൊലീസിന് പൊക്കാം. ഉമിനീർ പരിശോധിച്ചു രാസലഹരി കണ്ടെത്താനുള്ള കിറ്റിന് 500 രൂപയേ ഉള്ളൂവെങ്കിലും ഇതു വാങ്ങാൻ സർക്കാരിന്റെ കൈയ്യിൽ കാശില്ല. രാസലഹരിയിൽ ഉറഞ്ഞു തുള്ളുന്നവരെ കണ്ടെത്താനുള്ള കിറ്റിന് മാത്രം ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തത് എന്തെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്. മദ്യപിച്ചാൽ പൊലീസ് ഊതിച്ചു പിടിക്കുമെന്ന് കണ്ടതോടെയാണ് യുവാക്കളിൽ പലരും രാസലഹരിക്ക് പിറകേ പോയത്. ചോക്ലേറ്റിന്റെയും ഐസ്ക്രീമിന്റെയും സ്റ്റാമ്പിന്റെയുമെല്ലാം രൂപത്തിൽ ലഭിക്കും. എക്സൈസിനോ പൊലീസിനോ അറിയില്ല. വടവാതൂരിൽ ഒരു മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ ഉപയോഗിച്ചിട്ട മിഠായി എടുത്തു കഴിച്ച നാലാം ക്ലാസുകാരൻ കുഴഞ്ഞു വീണ് ആശുപത്രിയിലായി. രക്ത പരിശോധനയിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയെന്ന് മാതാവ് ആണയിടുമ്പോഴും ഇല്ലെന്നാണ് സ്കൂൾ അധികൃതരും, പൊലീസും പറയുന്നത്. കഴിച്ചാൽ കുഴഞ്ഞു വീഴുന്ന മിഠായി എങ്ങനെ സ്കൂളിലെത്തി എന്നതിന് സ്കൂൾ അധികൃതർക്ക് ഉത്തരമില്ല. പകരം കാഡ്ബറി മിഠായിയുടെ കവറിന്റെ ഫോട്ടോയായിരുന്നു പ്രിൻസിപ്പൽ കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്തത്. കുട്ടിയെ സ്കാൻ ചെയ്യും മുൻപ് കുത്തിവച്ച മരുന്നിലെ ലഹരിയുടെ അംശമാണെന്നാണ് വാദം. കൂടുതൽ അന്വേഷണം നടത്താതെ കുട്ടിയുടെ അമ്മ നൽകിയ പരാതി അതോടെ തേഞ്ഞു മാഞ്ഞുപോയി.

ആൺ - പെൺ വ്യത്യാസമില്ലാതെ കോളേജുകളിലും ഹോസ്റ്റലുകളിലും സ്കൂൾ പരിസരത്തും രാസലഹരി വസ്തുക്കൾ പല രൂപത്തിൽ ലഭ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു . എന്നിട്ടും ഇതു ഉപയോഗിച്ചവരെ കണ്ടെത്താനുള്ള കിറ്റ് വാങ്ങാൻ പണമില്ല. പി.എസ്.സി അംഗങ്ങളുടെ ശമ്പളവും മറ്റു രാഷ്ട്രീയ നിയമനക്കാരുടെ അലവൻസുകളും വർദ്ധിപ്പിക്കാൻ കാണിക്കുന്ന അമിത താത്പര്യം ലഹരി വസ്തുക്കൾ കണ്ടെത്തുന്ന 500 രൂപകിറ്റ് വാങ്ങിക്കാൻ കാണിക്കാതെ വരുമ്പോൾ ഇതുംലഹരി മാഫിയയുമായുള്ള കൂട്ടുകച്ചവടമാണോയെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. വഴികളിൽ ഒളിച്ചിരുന്ന് കടുവ ചാടിവീഴുമ്പോലെ ഊതിച്ച് തുടങ്ങിയതോടെ സർക്കാരിന്റെ പ്രധാന വരുമാന മാർഗമായി മദ്യപാനികളുടെ ഉൗതിപ്പിക്കൽ മാറി. എക്സൈസിനും പൊലീസിനും ആവശ്യാനുസരണം കിറ്റ് വാങ്ങി നൽകി പരിശോധന ശക്തമാക്കിയാലൽ മാത്രമേ രാസലഹരിക്ക് കടിഞ്ഞാണിടാനാവൂ. ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL