
പള്ളിയാട് : പള്ളിയാട് ശ്രീനാരായണ യു.പി സ്കൂളിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ സുരൂപ് ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന് മുൻവശം സമാപിച്ചു. തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. സ്കൂൾ മാനേജർ ടി.പി സുഖലാൽ, പ്രഥമാദ്ധ്യാപകൻ പി.പ്രദീപ്, എക്സൈസ് ഉദ്യോഗസ്ഥന്മാരായ എ.എസ് ദീപേഷ്, സന്തോഷ് കുമാർ, അദ്ധ്യാപകരായ ടി.ടി ബൈജു, ടി.പി റിനു, സ്കൂൾ ലീഡർ ബി.സി നിവേദിത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |