
പൈക: ദേശീയ ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രദർശന ഉദ്ഘാടനം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ എം.കെ.രാധാകൃഷ്ണൻ, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, ഡി.എം.ഒ ഡോ. എൻ പ്രിയ, അഖിൽ അപ്പുക്കുട്ടൻ, സിനി ജോയി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |