SignIn
Kerala Kaumudi Online
Saturday, 24 October 2026 4.04 PM IST

ഉല്ലാസ് പദ്ധതി : പരിശീലനം നൽകി

ullas

കോട്ടയം : നിരക്ഷരത നിർമ്മാർജ്ജന പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാതല റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകി. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയ്ക്കായി കോട്ടയം ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഒരു പഞ്ചായത്തിൽ നിന്നു മൂന്നുപേർ വീതമുള്ള 60 അംഗ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പാണ് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. വി വി മാത്യു ഉദ്ഘാടനം ചെയ്തു. നിർമല റെയ്ച്ചൽ ജോയ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ കെ വി രതീഷ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL