SignIn
Kerala Kaumudi Online
Saturday, 24 October 2026 4.04 PM IST

ഉദ്യോഗസ്ഥർ കമ്മിഷൻ പറ്റുന്നെന്ന്... ആടുവളർത്തൽ പദ്ധതി : ലക്ഷ്യം കീശ നിറയ്‌ക്കൽ

ss

കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പാവപ്പെട്ടവർക്കുള്ള ആടുവളർത്തൽ പദ്ധതി കമ്മിഷൻ പറ്റി ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി പരാതി. ലൈസൻസുള്ള ആടുവളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് ആട്ടിൻകുട്ടികളെ വാങ്ങണമെന്ന മാനദണ്ഡം പാലിക്കാതെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ആടുകളെയാണ് വിതരണം ചെയ്യുന്നത്. വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കണമെന്ന നിബന്ധനയും കാറ്റിൽപ്പറത്തി. കൂടുതൽ പാൽ ഉത്പാദനമുള്ള മുന്തിയ ഇനം ആടുകൾക്കു പകരം ക്രോസ്‌ ബ്രീഡ് ആട്ടിൻകുട്ടികളെയാണ് കൂടുതലായും വിതരണം ചെയ്യുന്നത്. ഇവയ്‌ക്ക് വലുപ്പം വയ്ക്കില്ല. പാലും കുറവായിരിക്കും. ഇറച്ചി ആടുകളുടെ വിഭാഗത്തിൽപ്പെടുന്നതിനാൽ കുട്ടികൾക്കും ഗുണനിലവാരമില്ല.

കർഷകർക്ക് സാമ്പത്തിക നഷ്ടം

ഓരോ പഞ്ചായത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിനും പദ്ധതി വിഹിതത്തിനും അനുസരിച്ചാണ് ഫണ്ട് അനുവദിക്കുക. ഒരു ആട്ടിൻകുട്ടിക്ക് കുറഞ്ഞത് 6000 രൂപ വരെ നൽകും. ലൈസൻസ്ഡ് ഫാമുകൾക്കു പകരം സാധാരണ കച്ചവടക്കാരിൽ നിന്ന് ആട്ടിൻകുട്ടികളെ വാങ്ങി മൃഗഡോക്ടർമാരുടെ ഒത്താശയോടെ വിതരണം ചെയ്യുന്നതായാണ് പരാതി. ഇതോടെ പദ്ധതിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കില്ല. തീറ്റ ഇനത്തിലും മറ്റും ചെലവേറെയാണ്. പാൽ ഉത്പാദനം കുറവായതിനാൽ വരുമാനവും കുറവാണ്. ചുരുക്കത്തിൽ കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ്.

ഗോട്ട് സാറ്റലൈറ്റ് പദ്ധതി

അഞ്ച് പെൺ ആടുകളും ഒരു മുട്ടനാടും, കൂടും, തീറ്റയും ഉൾപ്പടെ 50,000 രൂപയുടെ പദ്ധതിയിൽ 25,000 രൂപ സബ്സിഡി.

എൻ.എൽ.എം ഗോ‌ട്ട് പദ്ധതി

10 പെണ്ണാടുകളെയും, ഒരു മുട്ടനാടിനെയും 66000 രൂപയ്ക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ 59,400 രൂപ സബ്സിഡി.

''നിർദ്ധനരെ സഹായിക്കാനുള്ള പദ്ധതിയിൽ ആട്ടിൻ കുട്ടികളെ വിതരണം ചെയ്യുമ്പോൾ ലൈസൻസുള്ള ആടുവളർത്തൽ കേന്ദ്രങ്ങളിൽ നിന്നേ വാങ്ങാവൂ. കച്ചവടക്കാരിൽ നിന്ന് കമ്മിഷൻ വാങ്ങി വളർച്ച ഇല്ലാത്ത ആടുകളെ വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകി.

എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL