SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

ഐ.എൻ.ടി.യു.സി പ്രതിഷേധ ധർണ

ss

കോട്ടയം: ആശാവർക്കർമാരുടെ സമരം രമ്യമായി അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 52 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സമരം ഒരുമാസം പിന്നിട്ടിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ കേരളത്തിന്‌ അപമാനമാണെന്ന് ജില്ല പ്രസിഡന്റ്‌ ഫിലിപ്പ് ജോസഫ് പറഞ്ഞു. നഗരസഭാ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ,​ സോജി മടപ്പള്ളി,​ ടി.സി റോയ്,​ രാജൻ നട്ടകം തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL