SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ഏകദിന ഉപവാസം

smarm

ചങ്ങനാശേരി: രാസലഹരിയെ എതിർക്കുന്ന അതേ തീവ്രതയോടെ മദ്യത്തിന്റെ അനിയന്ത്രിതമായ ലഭ്യതയും എതിർക്കപ്പെടേണ്ടതാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ചങ്ങനാശേരിയിലെ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ ലഹരി വ്യാപനത്തിനും വർദ്ധിച്ചു വരുന്ന ഹിംസയ്ക്കും എതിരെ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സിറിയക്ക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.റൂബിൾ രാജ് നേതൃത്വം നൽകി. പുത്തൂർ പള്ളി അസിസ്റ്റന്റ് ഇമാം അബൂബക്കർ സിദ്ധിഖ് മൗലവി നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL