
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജോ. സെക്രട്ടറി കെ.പി.ഷാ ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കുമാർ കെ.ജി, എ.കെ. ബി. ആർ. എഫ് ജില്ലാ സെക്രട്ടറി ആർ. എ.എൻ. റെഡ്യാർ , ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, എന്നിവർ അഭിവാദ്യം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് രമ്യാ രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ ജില്ലാ ട്രഷറർ റെന്നി പി.സി സ്വാഗതവും , ബി.ഇ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് ജി. നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |