
തലയോലപ്പറമ്പ് : സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം മേയ് 10, 11 തീയതികളിലായി ചെമ്പിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്നാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ടി.എൻ രമേശൻ, മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി, ജില്ലാ കൗൺസിൽ അംഗം പി.എസ്.പുഷ്പമണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്.പുഷ്പമണി (പ്രസിഡന്റ്), കെ.എസ്.രത്നാകരൻ (സെക്രട്ടറി), വി.കെ.ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |