SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

ലോക ഉപഭോക്തൃ  അവകാശ ദിനം 

consumer

കോട്ടയം : ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ജില്ലാ പ്രസിഡന്റ് വി.എസ്. മനുലാൽ അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ ലായർ അഡ്വ. വിവേക് മാത്യു വർക്കിയും, സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട്‌സ് പ്രൊഫസർ ആൻഡ് ഡീൻ ഡോ.പി.വി. ജിജിയും ക്ലാസ് എടുത്തു. പി.കെ. ഷൈനി, കെ.എം.ആന്റോ, പി.ഐ. മാണി, രാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL