SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

ഭായി ക്യാമ്പുകൾ ലഹരി ഗോഡൗൺ

kk

കോട്ടയം : കഞ്ചാവ് കടത്താനും, സൂക്ഷിക്കാനുമായി മാത്രം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ജില്ലയിലുണ്ടെന്ന് പൊലീസ്. ട്രെയിൻ വഴിയാണ് പ്രധാന കടത്ത്. അന്യസംസ്ഥാനക്കാർക്കിടയിൽ പ്രത്യേക ലഹരിക്കടത്ത് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. കഞ്ചാവ് പൂത്തുവിളയുന്ന ജാർഖണ്ഡ്,​ ഒറീസ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. ഉപഭോക്താക്കളിലേറെയും അന്യസംസ്ഥാനക്കാരാണ്. തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയില്ലാത്തതാണ് സംഘം മുതലെടുക്കുന്നത്. നാട്ടിൽ നിസാര വിലയ്ക്കു കിട്ടുന്ന കഞ്ചാവാണ് ഇവിടെയെത്തിച്ച് ഉയർന്ന നിരക്കിൽ വിൽക്കുന്നത്. ഒരു മാസം കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന്റെ ഇരട്ടിപ്പണം സമ്പാദിക്കാമെന്നതാണ് ഇവരെ ഇതിലേക്ക് ആകർഷിക്കുന്നത്. കഞ്ചാവ് വളർത്തലിൽ ഏർപ്പെട്ടവരുമുണ്ട്.

എന്നാൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിയുമായി പിടിയിലാകുന്ന അന്യസംസ്ഥാനക്കാർ കുറവാണ്.

ഭാഷ വെല്ലുവിളി, അന്വേഷണം വഴിമുട്ടും

ഹോട്ടൽ, കെട്ടിനിർമ്മാണ മേഖലയിൽ ജോലി തേടി വന്നവരാണ് കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണികൾ. പിടികൂടിയാലും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോകുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്.

ഈ വർഷം കഞ്ചാവ് കേസിൽ അറസ്റ്റിലായ അന്യസംസ്ഥാനക്കാർ : 19

റിസ്‌കും കുറവ്

അന്യസംസ്ഥാനക്കാരെ കടത്തിന് ഉപയോഗിക്കുന്നു

എല്ലാവരേയും പരിശോധിക്കുക പ്രായോഗികമല്ല

ലേബർ ക്യാമ്പുകളിലും പരിശോധനയില്ല

അറസ്റ്റിലായാലും അന്വേഷണം അധികം നീളില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL