SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

പ്രതിഷേധം കടുത്തു, മുട്ടുമടക്കി അധികൃതർ... നെല്ല് സംഭരണം ഇന്ന് മുതൽ

nellu

കോട്ടയം : കർഷ‌ക പ്രതിഷേധം ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിച്ചു. 14 ദിവസമായി ജെ ബ്ലോക്ക് 9000 പാടശേഖരത്തിൽ കുന്നുകൂടി കിടക്കുന്ന നെല്ല് ഇന്ന് മുതൽ സംഭരിക്കും. ഇന്നലെ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. രണ്ടു കിലോ കിഴിവോടെ നെല്ല് മാറ്റി തുടങ്ങുമെന്ന് ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. 12 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. ഏഴ് മില്ലുകൾ നെല്ല് എടുത്തു തുടങ്ങും. 1500 ഏക്കറിലേറെ വരുന്ന പാടശേഖരത്തിൽ കൊയ്ത്ത് പൂർത്തിയായ 500 ഏക്കറിലെ നെല്ലാണ് സംഭരിക്കാനുള്ളത്. ക്വിന്റലിന് 3.5 കിലോ കിഴിവ് ആവശ്യപ്പെട്ട് മില്ലുകാർ രംഗത്തെത്തിയതോടെയാണ് സംഭരണം നിലച്ചത്. ജില്ലയിലെ ഏറ്റവും മികച്ച നെല്ലാണെന്നും മുൻവർഷങ്ങളിൽ കിഴിവ് നൽകിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി കർഷകർ മില്ലുകാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. തുടർന്നാണ് കർഷക സംഘനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായത്. സർക്കാർ കർഷകരെ പറഞ്ഞു കബളിപ്പിക്കുകയാണെന്ന് നെൽകർഷക സംരക്ഷണ സമിതി ആരോപിച്ചു. കൃഷിവകുപ്പ് മില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്. സമീപത്തെ തിരുവായ്ക്കരി പാടശേഖരത്ത് നിന്ന് നെല്ലുവാങ്ങിയ മില്ലുകാർ ജെ.ബ്ലോക്കിൽ മന:പ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപണം.

മന്ത്രിയും, കളക്ടറും ഇടപെട്ടു
നെല്ല് സംഭരണ വിഷയം രൂക്ഷമായതിനെ തുടർന്ന് മന്ത്രിയും കളക്ടറും ഇടപെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഒരു കിലോ കിഴിവു നൽകി നെല്ല് സംഭരിക്കാമെന്ന് അറിയിച്ചിരുന്നു. കർഷകർ ഇത് സമ്മതിച്ചെങ്കിലും മില്ലുകാർ സംഭരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ വീണ്ടും കളക്ടർ യോഗം വിളിച്ചത്.


കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ല് പരമാവധി വേഗത്തിൽ പാടങ്ങളിൽ നിന്ന് മാറ്റാനുള്ള നടപടി സ്വീകരിക്കും.

(പാഡി മാർക്കറ്റിംഗ് ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL