SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

വൈക്കം മഹാദേവക്ഷേത്രത്തിൽ അവലോകനയോഗം.... വടക്കുപുറത്തു പാട്ടും കോടി അർച്ചനയും നാളെ മുതൽ

mee

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കോടി അർച്ചനയും വടക്കുപുറത്തു പാട്ടും മഹോത്സവുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. 17 മുതൽ ഏപ്രിൽ 13 വരെയാണ് മഹോത്സവം. ക്ഷേത്രപരിസരത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. ലഹരി ഉപയോഗം തടയാൻ ഷാഡോ പൊലീസിന്റെയടക്കം സഹായത്തോടെ പരിശോധനകൾ ഊർജ്ജിതമാക്കും. വൈദ്യുതി വിതരണം ഉറപ്പാക്കാൻ കൺട്രോൾ റൂമും അധികസംവിധാനങ്ങളും കെ.എസ്.ഇ.ബി ഒരുക്കും. ക്ഷേത്രത്തിനകത്തും പുറത്തും മെഡിക്കൽ എയ്ഡ് പോസ്റ്റുണ്ടാകും. 108 ആംബുലൻസ് സേവനവും കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. യോഗത്തിൽ സി.കെ ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി സാമുവൽ, നഗരസഭാദ്ധ്യക്ഷ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, വൈസ് ചെയർമാൻ പി.ടി സുഭാഷ്, പാലാ ആർ.ഡി.ഒ ദീപ , വൈക്കം തഹസിൽദാർ എ.എൻ ഗോപകുമാർ, വടക്കുപുറത്ത് പാട്ട് കമ്മറ്റി പ്രസിഡന്റ് അഡ്വ. എസ് സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു

കൂടുതൽ കെ.എസ്.ആർടി.സി സർവീസ്

ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. ജലഗതാഗത സൗകര്യവും കൂടുതൽ മെച്ചപ്പെടുത്തും. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും അളവുതൂക്കവിഭാഗവും ചേർന്ന് ഭക്ഷണശാലകളിൽ പരിശോധന നടത്തും. നഗരസഭ ശുചിത്വമിഷനുമായി കൂടിച്ചേർന്ന് മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL