
കോട്ടയം : ദർശന സാംസ്കാരികേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം നടനും സംവിധായകനുമായ മോഹൻ അയിരൂർ നിർവഹിച്ചു. ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ദേവാ കമ്മ്യൂണിക്കേഷൻസ് അഭിനേത്രി ആയിരിക്കെ വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ജലിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായം നൽകി. ആർട്ടിസ്റ്റ് സുജാതൻ, തേക്കിൻകാട് ജോസഫ്, ജോയി തോമസ്, പി.ആർ ഹരിലാൽ, പി.കെ ആനന്ദക്കുട്ടൻ, പി.ടി സജുലാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ദർശന മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനസന്ധ്യ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |