
പാമ്പാടി : കേരളത്തിലെ തൊഴിൽ മേഖല തകർത്തതിന്റെ ഉത്തരവാദി സി.പി.എമ്മാണെന്ന് ചാണ്ടി ഉമ്മൻ എം. എൽ.എ പറഞ്ഞു. ഐ.എൻ.ടി.യു.സി പാമ്പാടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എൻ.ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ ഗോപകുമാർ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ജി.കെ സുധീന്ദ്രൻ നായർ, അഡ്വ.സണ്ണി പാമ്പാടി, സക്കീർ ചങ്ങമ്പള്ളി, എം.സി ബാബു, സിജു കെ.ഐസക്, അഖിൽ സപ്ത സപ്തി, രതീഷ് ഗോപാൽ, പി.എം മാണി, ബോബി മുട്ടം, ശാന്തമ്മ ഭാസ്കരൻ, എബി വേലിക്കകത്, ബാബു ചെറുമല, ഒ.ജെ സലി, ശശീന്ദ്രൻ ആചാരി, സണ്ണി കവളങ്ങാലി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |