
അടിമാലി: രാജാക്കാട് കുരുവിളസിറ്റിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ രാവിലെ രാജാക്കാട് പൂപ്പാറ പാതയിൽ കുരുവിളസിറ്റിക്ക് സമീപമുള്ള വർക്ക്ഷോപ്പിന് സമീപമായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാജാക്കാട് നിന്ന് പൂപ്പാറയിലുള്ള ഏലത്തോട്ടത്തിലേക്ക് ഏഴ് തൊഴിലാളികളുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡിലേക്ക് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ ദേവിലാൽ (20), ഈശ്വർ (22) എന്നിവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |