കൊച്ചി: തൊടുപുഴയെ ആവേശത്തിലാക്കി കലാലയ പ്രതിഭകൾ അരങ്ങിൽ തകർത്ത എം.ജി സർവകലാശാല കലോത്സവത്തിൽ അവാസന നിമിഷം വൻ ട്വിസ്റ്റ്. നിലവിലെ ചാമ്പ്യന്മാരെ പിന്നിലാക്കി തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളേജ് ഒന്നാമത്. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് മഹാരാജാസിനെ ആർ.എൽ.വി പിന്നിലാക്കിയത്. ആർ.എൽ.വിക്ക് 91 പോയിന്റും മഹാരാജാസിന് 89 പോയിന്റുമാണ് നിലവിലുള്ളത്. സാങ്കേതിക കാരണങ്ങളാൽ പ്രഖ്യാപിക്കാത്ത ഫലം കൂടി വന്നാൽ പോയിന്റുനില മാറിമറിയാം. എന്നാലും വലിയ പ്രതീക്ഷയിലാണ് നിലവിൽ ആർ.എൽ.വി. കുച്ചിപ്പുടിയുടേതടക്കമുള്ള ഫലങ്ങളാണ് ആർ.എൽ.വി കോളേജിനെ ഇന്നലെ ഒന്നാമത് എത്തിച്ചത്.
നാളെ നടക്കാനുള്ള മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ നടന്നേക്കാം. കഴിഞ്ഞ ദിവസം വരെ മൂന്നാമത് തുടർന്നിരുന്ന ആർ.എൽ.വി കോളേജ് ഇന്നലെയാണ് ഒന്നാമത് എത്തിയത്.
മറ്റുകോളേജുകളുടെ പോയിന്റുനിലയിൽ മൂന്നാംസ്ഥാനത്ത് 78 പോയിന്റുമായി സെന്റ് തെരേസാസും 72 പോയിന്റുമായി തേവര എസ്.എച്ച് കോളേജ് നാലാം സ്ഥാനത്തുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |