SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

വിശുദ്ധിയുടെ ഛായം പൂശാൻ കർത്താവിന്റെ തിരുമണവാട്ടിയും

sistergreeshma

തൊടുപുഴ: ഇതിന് മുമ്പ് യേശുവിന്റെയും മാതാവിന്റെയും ചിത്രങ്ങൾ മാത്രം വരച്ച് പരിചയമുള്ള സിസ്റ്റർ ഗ്രീഷ്മ ഇന്നലെ ആദ്യമായി കലോത്സവത്തിൽ പങ്കെടുക്കാനെത്തി. വെള്ളിയാഴ്ച നടന്ന സ്‌പോട്ട് പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കാനിരിക്കുമ്പോൾ ചെറിയ പരിഭ്രമം കർത്താവിന്റെ മണവാട്ടിയുടെ മുഖത്തുണ്ടായിരുന്നു. പെയിന്റിംഗിന് കിട്ടിയ വിഷയം റെയിൽവേ സ്റ്റേഷനായിരുന്നു. കർത്താവിനെ മനസിൽ വിചാരിച്ച് ഗ്രീഷ്മ തിരുവസ്ത്രമണിഞ്ഞ കൈകൾ കൊണ്ട് തന്റെ മനസിലെ മനോഹരമായ ഒരു റെയിൽവേ സ്റ്റേഷന്റെ ചിത്രം വരച്ചു തീർത്തു. മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥിനിയായ സിസ്റ്റർ ഗ്രീഷ്മ ആദ്യമായാണ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കുന്നത്. ചെറുപ്പം മുതലേ പെയിന്റിംഗ് അറിയാമായിരുന്നെങ്കിലും ഇതാണ് എനിക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം നൽകിയ മത്സരമെന്ന് സിസ്റ്റർ ഗ്രീഷ്മ പറഞ്ഞു. പാലാ സ്വദേശിനിയായ സിസ്റ്റർ ഗ്രീഷ്മയെ പിതാവ് സാബു അലക്സാണ്ടറാണ് പെയിന്റിംഗ് പഠിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL