
കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സിനും, മലബാർ എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ വികസന സമിതി പ്രതിഷേധ സംഗമം നടത്തി. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.ആം ആദമി ജില്ല പ്രസിഡന്റ് ജോയി ആനിത്തോട്ടം, കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി മെമ്പർ അഡ്വ. മൈക്കിൾ ജെയിംസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ജോയി പൂവൻ നിൽക്കുന്നതിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |