
ചങ്ങനാശേരി: വെരൂർ പബ്ലിക് ലൈബ്രറി ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷേർളി തോമസ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് മെമ്പർമാരായ സണ്ണി മാത്യു, സുജ ജോസഫ്, പ്രൊഫ.ബാബു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് കുപ്പികൾ സംഭരിക്കുന്നതിനായി ലൈബ്രറിയുടെ പരിസരത്ത് ബിൻ സ്ഥാപിച്ചു. ലൈബ്രറിയിൽ നിന്ന് ഹാനികരമായ പ്ലാസ്റ്റിക്കും, മറ്റ് അജൈവ മാലിന്യങ്ങളും നീക്കം ചെയ്തു. കുടി വെള്ളത്തിനായി മൺ കൂജ സ്ഥാപിച്ചു. ലൈബ്രറി അംഗങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ബഹിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |