
കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 10 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ ഏഴിന് പരിശീലനം ആരംഭിക്കും. അത്ലറ്റിക്സ്,കളരിപ്പയറ്റ്, വോളിബാൾ, ബാസ്ക്കറ്റ് ബാൾ, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, ബോഡി ബിൽഡിംഗ്, ആട്ടിയാ പാട്ടിയ, ഹോക്കി, റസ്ലിംഗ്, സ്വിമ്മിംഗ്, ബാൾ ബാഡ്മിന്റൺ, ഖോഖോ, ത്രോബോൾ, തായ്ക്കൊണ്ടോ, സോഫ്റ്റ് ബാൾ, കരാട്ടെ, റോളർ സ്കേറ്റിംഗ്, ടേബിൾ ടെന്നീസ് എന്നീ ഇനങ്ങളാണുള്ളത്. ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |