
കോട്ടയം:കെ.പി.സി.സി സംസ്കാര സാഹിതി ജില്ലാ സാംസ്കാരിക സംഗമവും സാഹിതി മെമ്പർഷിപ്പ് മാസാചരണവും വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഛായഗ്രാഹകൻ ചിത്രാകൃഷ്ണൻകുട്ടി ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് ചെയർമാൻ കൈനകരി ഷാജി, ജനറൽ സെക്രട്ടറിമാരായ അനിവർഗീസ്, ജസ്റ്റിൻ ബ്രൂസ്, ജയേഷ് തമ്പാൻ, സെക്രട്ടറിമാരായ എം.കെ ഷമീർ, തോമസ് പാലാത്ര, അഡ്വ.സന്തോഷ് മണർകാട്, ജില്ലാ ജനറൽ കൺവീനർ അജി തകിടിയേൽ, ജില്ലാ വൈസ് ചെയർമാൻ സേവ്യർ മൂലക്കുന്ന്,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഷിജു സ്കറിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |